വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​ൻ ഉ​പ​ദേ​ഷ്ടാ​വാ​യ ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ബെ​ച്ചി​യു​വി​ന് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ വ​ത്തി​ക്കാ​ൻ കോ​ട​തി അ​ഞ്ച​ര വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

വ​ത്തി​ക്കാ​നി​ലെ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ജ​ന​റ​ൽ അ​ഫ​യേ​ഴ്സ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന ക​ർ​ദി​നാ​ൾ ബെ​ച്ചി​യു 2014ൽ ​ല​ണ്ട​നി​ൽ വ​സ്തു വാ​ങ്ങാ​ൻ ശ്ര​മി​ച്ചു സ​ഭ​യ്ക്കു ന​ഷ്ട​മു​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് വി​ധി. ഇ​ദ്ദേ​ഹം സ്വ​ന്തം രൂ​പ​ത​യാ​യ സാ​ർ​ഡീ​നി​യ​യി​ലേ​ക്കു വ​ൻ തോ​തി​ൽ പ​ണം എ​ത്തി​ച്ച​താ​യും ഇ​തി​ൽ ഒ​രു​ഭാ​ഗം ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച​താ​യും ആ​രോ​പി​ക്ക​പ്പെ​ട്ടു.


നി​ക്ഷേ​പ​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, വ​ത്തി​ക്കാ​നി​ലെ മു​ൻ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ക്കം ഒ​ന്പ​തു പ്ര​തി​ക​ൾ കൂ​ടി കേ​സി​ലു​ണ്ട്. പ​ണം വെ​ളു​പ്പി​ക്ക​ൽ, ത​ട്ടി​പ്പ്, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം മു​ത​ലാ​യ കു​റ്റ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കും കോ​ട​തി പ​ല​വി​ധ ശി​ക്ഷ​ക​ൾ വി​ധി​ച്ചു. ക​ർ​ദി​നാ​ൾ ബെ​ച്ചി​യു നി​ര​പ​രാ​ധി​യാ​ണെ​ന്നും വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ല്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.