ചെ​​​ന്നൈ: യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ബ്ലാ​​​ക്ക് കോ​​​മ​​​ഡി ആ​​​ണെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ.​​​ സ്റ്റാ​​​ലി​​​ൻ.

ത്രി​​​ഭാ​​​ഷാ ന​​​യ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ ഭി​​​ന്നി​​​പ്പി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​​യം ക​​​ളി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു യോ​​​ഗി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.

"മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം, ഭാ​​​ഷാ​​​ന​​​യം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ത​​​മി​​​ഴ്നാ​​​ട് ഉ​​​യ​​​ർ​​​ത്തു​​​ന്ന ശ​​​ബ്ദം രാ​​​ജ്യ​​​മാ​​​കെ അ​​​ല​​​യ​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ ബി​​​ജെ​​​പി ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​ണ്.


വെ​​​റു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് യോ​​​ഗി ത​​​മി​​​ഴ്നാ​​​ടി​​​നെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത് വി​​​രോ​​​ധാ​​​ഭാ​​​സ​​​വും അ​​​ങ്ങേ​​​യ​​​റ്റ​​​ത്തെ ബ്ലാ​​​ക്ക് കോ​​​മ​​​ഡി​​​യു​​​മാ​​​ണ്. ഞ​​​ങ്ങ​​​ൾ ഒ​​​രു ഭാ​​​ഷ​​​യ്ക്കും എ​​​തി​​​ര​​​ല്ലെന്നും സ്റ്റാ​​​ലി​​​ൻ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.