സഹായസന്നദ്ധത അറിയിച്ച് മോദി
Saturday, March 29, 2025 12:09 AM IST
ന്യൂഡൽഹി: മ്യാൻമറിലെയും തായ്ലൻഡിലെയും സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്നും അറിയിച്ചു.
വിദേശകാര്യമന്ത്രാലയം രണ്ട് സർക്കാരുകളുമായും ബന്ധപ്പെടുന്നുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. മഴുവൻ ആളുകളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ആയി പ്രാർഥിക്കുകയാണ്-മോദി തുടർന്നു.