ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ പാ​​​​ൽ വി​​​​ല ലി​​​​റ്റ​​​​റി​​​​ന് നാല് രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഏ​​​​പ്രി​​​​ൽ ഒ​​ന്നി​​ന് പു​​​​തി​​​​യ വി​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് സ​​​​ഹ​​​​ക​​​​ര​​​​ണ മ​​​​ന്ത്രി കെ.​​​​എ​​​​ൻ. രാ​​​​ജ​​​​ണ്ണ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ർ​​​​ഷ​​​​ക​​​​രും പാ​​​​ൽ സം​​​​രം​​​​ഭ​​​​ക​​​​രും പാ​​​​ൽ വി​​​​ല ലി​​​​റ്റ​​​​റി​​​​ന് അ​​​​ഞ്ച് രൂ​​​​പ വര്‍ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സ​​​​മ്മ​​​​ർ​​​​ദ്ദം ചെ​​​​ലു​​​​ത്തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ല നാ​​​​ലു രൂ​​​​പ കൂ​​​​ട്ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


നേരത്തേ, പാ​​​​ൽ വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യു​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത ക​​​​ർ​​​​ണാ​​​​ട​​​​ക മി​​​​ൽ​​​​ക്ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (കെ​​​​എം​​​​എ​​​​ഫ്) ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഭീ​​​​മ നാ​​​​യ്ക്ക് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ന​​​​ന്ദി​​​​നി പാ​​​​ലി​​​​ന്‍റെ വി​​​​ല അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത് 2024 ജൂ​​​​ണി​​​​ലാ​​​​ണ്. ലി​​​​റ്റ​​​​റി​​​​ന് രണ്ടു രൂ​​​​പ​​​​യാ​​​​ണ് അ​​​​ന്ന് കൂ​​​​ട്ടി​​​​യ​​​​ത്.