മയക്കുമരുന്ന്- ഹവാല റാക്കറ്റ് പിടിയിൽ
Friday, March 21, 2025 2:05 AM IST
ചണ്ഡിഗഡ്: പഞ്ചാബില്‍ മയക്കുമരുന്ന്- ഹവാല റാക്കറ്റില്‍പ്പെട്ട അഞ്ചു പേര് അറസ്റ്റില്‍. ദുബായ് ആസ്ഥാനമായുള്ള മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളുടെ പ്രധാന സഹായി ഇക്ബാല്‍ സിംഗും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
ഇവരില്‍നിന്നു ഏഴ് കിലോ കറുപ്പ്, മൂന്ന് പിസ്റ്റളുകള്‍, ആറ് വെടിയുണ്ടകള്‍, 23.10 ലക്ഷം രൂപ, നോട്ടെണ്ണല്‍ യന്ത്രം എന്നിവ പോലീസ് പിടിച്ചെടുത്തു.