കള്ളപ്പണം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
Saturday, March 22, 2025 1:38 AM IST
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട്ടില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.
കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തുനിന്ന് എസ്ഡിപിഐ നേതാവായ വാഹിദുര് റഹ്മാന് ജൈനുല്ലബുദ്ദീനെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നിന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. വ്യാഴാഴ്ച കേരളം, തമിഴ്നാട്, രാജസ്ഥാന്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.