മണിപ്പുരിലെ ദുരിതാശ്വാസ ക്യാന്പിൽ ഒന്‍പതുവയസുകാരി മരിച്ച നിലയിൽ
Saturday, March 22, 2025 1:54 AM IST
ചുരാചന്ദ്പുർ: മണിപ്പുർ ചുരാചന്ദ്പുർ ജില്ലയിലെ ദുരിതാശ്വാസ ക്യാന്പിൽ ഒന്‍പതു വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. രാത്രിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ബലാത്സംഗത്തിനിരയായെന്നാണു നിഗമനം.