ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ കുറച്ചത് അറ്റകുറ്റപ്പണികൾക്കായി: മന്ത്രി
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: നിലവിലുണ്ടായിരുന്ന ട്രെയിൻ സ്റ്റോപ്പുകൾ എടുത്തുകളഞ്ഞതിൽ കോവിഡ് പകർച്ചവ്യാധിയുമായി ബന്ധമില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.
ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ട് 2019 ൽ ഐഐടി ബോംബെ നടത്തിയ പഠനത്തിൽ റെയിൽവേ ട്രാക്കുകൾ ദിവസത്തിൽ മൂന്നു മണിക്കൂർ നേരമെങ്കിലും അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിടണമെന്ന് നിർദേശിച്ചിരുന്നു. ഇതിനായി മേഖലകൾ തിരിച്ച് ബ്ലോക്ക് പീരിഡുകൾ നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.
ഇത്തരത്തിൽ സമയക്രമം മാറ്റിയതുമൂലം ചില സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ റെയിൽവേ നീക്കം ചെയ്തതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.