ബം​​​​ഗ​​​​ളൂ​​​​രു: ഹ​​​​ണി ട്രാ​​​​പ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ക്ഷു​​​​ബ്ധമാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ. സ്പീ​​​​ക്ക​​​​റു​​​​ടെ പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​യ​​​​റി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച 18 ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്ക് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.

സ്പീ​​​​ക്ക​​​​ർ യു.​​​​ടി. ഖാ​​​​ദ​​​​റി​​​​ന്‍റെ ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​ർ​​​​ക്ക് പേ​​​​പ്പ​​​​ർ കീ​​​​റി​​​​യെ​​​​റി​​​​ഞ്ഞു. സി​​​​ഡി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യും ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​മാ​​​​ർ ബ​​​​ഹ​​​​ളം​​​​വ​​​​ച്ചു.

ബ​​​​ജ​​​​റ്റ് സെ​​​​ഷ​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സ​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ബി​​​​ജെ​​​​പി ചീ​​​​ഫ് വി​​​​പ്പ് ദൊ​​​​ഡ്ഡ​​​​ണ്ണ ഗൗ​​​​ഡ പാ​​​​ട്ടീ​​​​ൽ, സി.​​​​എ​​​​ൻ. അ​​​​ശ്വ​​​​ത് നാ​​​​രാ​​​​യ​​​​ൺ, എ​​​​സ്.​​​​ആ​​​​ർ. വി​​​​ശ്വ​​​​നാ​​​​ഥ്, ബി.​​​​എ. ബ​​​​സ​​​​വ​​​​രാ​​​​ജു, എം.​​​​ആ​​​​ർ. പാ​​​​ട്ടീ​​​​ൽ, ച​​​​ന്ന​​​​ബ​​​​സ​​​​പ്പ, ബി. ​​​​സു​​​​രേ​​​​ഷ് ഗൗ​​​​ഡ, ഉ​​​​മാ​​​​നാ​​​​ഥ് കൊ​​​​ട്ട്യാ​​​​ൻ, ശ​​​​ര​​​​ണു സ​​​​ലാ​​​​ഗ​​​​ർ, ഡോ. ​​​​ശൈ​​​​ലേ​​​​ന്ദ്ര ബെ​​​​ൽ​​​​ദേ​​​​ൽ, സി.​​​​കെ. രാ​​​​മ​​​​മൂ​​​​ർ​​​​ത്തി, യ​​​​ശ്പാ​​​​ൽ സു​​​​വ​​​​ർ​​​​ണ, ബി.​​​​പി. ഹ​​​​രീ​​​​ഷ്, ഭ​​​​ര​​​​ത് ഷെ​​​​ട്ടി, ധീ​​​​ര​​​​ജ് മു​​​​നി​​​​രാ​​​​ജു, ച​​​​ന്ദ്രു ല​​​​മാ​​​​നി, മു​​​​നി​​​​ര​​​​ത്ന, ബ​​​​സ​​​​വ​​​​രാ​​​​ജ് മാ​​​​റ്റി​​​​മൂ​​​​ട് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളെ മാ​​​​ർ​​​​ഷ​​​​ലു​​​​ക​​​​ൾ ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഹ​​​​ണി​​​​ട്രാ​​​​പ്പി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​താ​​​​യി മ​​​​ന്ത്രി കെ.​​​​എ​​​​ൻ. രാ​​​​ജ​​​​ണ്ണ സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളെ കു​​​​ടു​​​​ക്കാ​​​​ൻ വ്യാ​​​​പ​​​​ക​​​​മാ​​​​യ ശൃം​​​​ഖ​​​​ല പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി ചൂണ്ടിക്കാട്ടിയതി​​​​നും പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ബ​​​​ഹ​​​​ളം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തു​​​​ന്ന ആ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കി​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​റ​​​​പ്പുന​​​​ൽ​​​​കി. രാ​​​​ജ​​​​ണ്ണ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര ഇ​​​​തി​​​​ന​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​മാ​​​​ന പ്ര​​​​തി​​​​ഷേ​​​​ധം എം​​​​എ​​​​ൽ​​​​സി​​​​യി​​​​ലും ന​​​​ട​​​​ന്നു. ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​സി​​​​മാ​​​​ർ ബി​​​​ല്ലു​​​​ക​​​​ൾ കീ​​​​റിയെ​​​​റി​​​​ഞ്ഞു. സ​​​​ഭ​​​​യു​​​​ടെ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലിറ​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം.