ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ട്; ആരുടെ പണമെന്ന് അന്വേഷിക്കണം: കോൺഗ്രസ്
Saturday, March 22, 2025 1:54 AM IST
ന്യൂഡൽഹി: ജഡ്ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ കെട്ടുകണക്കിന് നോട്ടുകൾ ആരുടെ പണമാണെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അഗ്നിരക്ഷാവിഭാഗം ഇഡിയേക്കാളും സിബിഐയെക്കാളും മികച്ച ജോലിയാണു ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
വെറും സ്ഥലംമാറ്റംകൊണ്ടു തീരുന്നതല്ല പ്രശ്നം. രാജ്യത്തെ ജുഡീഷറിയിലുള്ള വിശ്വാസം നിലനിർത്താൻ അത് ആരുടെ പണമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പവൻ ഖേര വ്യക്തമാക്കി.