ഗോവയിൽ സ്ഫോടനം, 14.5 ടൺ വെടിമരുന്ന് നശിച്ചു
Saturday, March 22, 2025 1:38 AM IST
പനാജി: ഗോവയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായ സ്ഫോടനത്തിൽ 14.5 ടൺ വെടിമരുന്ന് നശിച്ചു.
സ്വകാര്യ കാലിബെർ വെടിമരുന്ന് ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സ്ഫോടനമുണ്ടായത്. ആർക്കും പരിക്കില്ല. അതേസമയം, സമീപത്തെ നിരവധി വീടുകൾക്കു വിള്ളലുണ്ടായി.