ന്യൂ​​ഡ​​ൽ​​ഹി: ഈ​​മാ​​സം 24, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഖി​​ലേ​​ന്ത്യാ ബാ​​ങ്ക് പ​​ണി​​മു​​ട​​ക്ക് മാ​​റ്റി. സെ​​ൻ​​ട്ര​​ൽ ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​റു​​മാ​​യി യൂ​​ണി​​യ​​നു​​ക​​ൾ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണു തീ​​രു​​മാ​​നം.

തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഉ​​റ​​പ്പി​​ന്മേ​​ലാ​​ണ് പ​​ണി​​മു​​ട​​ക്ക് മാ​​റ്റി​​യത്.


ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ സം​​യു​​ക്ത സം​​ഘ​​ട​​ന​​യാ​​യ യു​​ണൈ​​റ്റ​​ഡ് ഫോ​​റം ഓ​​ഫ് ബാ​​ങ്ക് യൂ​​ണി​​യ​​ൻ​​സ് (യു​​എ​​ഫ്ബി​​യു) ആ​​ണ് പ​​ണി​​മു​​ട​​ക്കി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​രുന്ന​​ത്.

ബെ​​ഫി, എ​​ഐ​​ബി​​ഇ​​എ, എ​​ഐ​​ബി​​ഒ​​സി, എ​​ൻ​​സി​​ബി​​ഇ അ​​ട​​ക്കം ഒ​​ന്പ​​ത് യൂ​​ണി​​യ​​നു​​ക​​ളു​​ടെ സം​​യു​​ക്ത സം​​ഘ​​ട​​ന​​യാ​​ണ് യു​​എ​​ഫ്ബി​​യു.