ജസ്റ്റീസ് യശ്വന്ത് വർമയെ വേണ്ടെന്ന് അലാഹാബാദ് ബാർ അസോസിയേഷൻ
Saturday, March 22, 2025 1:38 AM IST
അലാഹാബാദ്: ഡൽഹി ഹൈക്കോടതിയിൽനിന്നു സ്ഥലം മാറ്റിയ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ അലാഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ.
അലാഹാബാദ് ഹൈക്കോടതി ചവറ്റുകൊട്ടയല്ലെന്നും ജസ്റ്റീസ് യശ്വന്ത് വർമയെ ഇവിടേക്കു വേണ്ടെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി. സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നാൽ അലാഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം.