ബാലവിവാഹത്തിനെതിരേ മതനേതാക്കൾ
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തു ബാലവിവാഹം പൂർണമായി അവസാനിപ്പിക്കുന്നതിന് ഇന്ത്യയിലെ ഒന്പതു മതങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിൽ തീരുമാനം.
സന്നദ്ധസംഘടനയായ ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സംവാദത്തിലാണിത്.ബാലവിവാഹത്തിനെതിരെ അവബോധം വളർത്തുന്നതിൽ എല്ലാ മതങ്ങളും യോജിച്ചു പ്രവർത്തിക്കും. ഒരു മതവും ബാലവിവാഹത്തെ അംഗീകരിക്കുന്നില്ലെന്നും അതിനാൽ ഇത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കരുതെന്നും മതനേതാക്കൾ പറഞ്ഞു.