ചുരാചന്ദ്പുരില്‍ സംഘർഷം; ഒരാള്‍ കൊല്ലപ്പെട്ടു
Thursday, March 20, 2025 2:02 AM IST
ഇംഫാല്‍/ഗോഹട്ടി: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ ഹമല്‍-സോമി ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഇംഫാലില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള മേഖലയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു വിഭാഗങ്ങളെയും പ്രതിനിധികരിക്കുന്ന രണ്ട് സംഘടനകള്‍ തമ്മിലുള്ള സമാധാനകരാറിനു പിന്നാലെയാണ് കലാപം ഉടലെടുത്തത്.
തലേന്ന് രാത്രി ഹമര്വിഭാഗത്തില്പ്പെട്ടയാളെ അജ്ഞാത സംഘം മര്‍ദിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവിഭാഗവും തെരുവിലിറങ്ങിയതോടെ ക്രമസമാധാനം താറുമാറാവുകയായിരുന്നു.