മുസ്ലിം ലീഗ് ഇഫ്താറിന് സോണിയയും ഖാർഗെയും
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: മുസ്ലിം ലീഗ് എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ പങ്കെടുത്തു.
ലെ മെറീഡിയൻ ഹോട്ടലിൽ ഇന്നലെ രാത്രി നടന്ന വിരുന്നിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരെത്തി.
അഖിലേഷ് യാദവ്, കെ.സി. വേണുഗോപാൽ, സാദിഖലി ശിഹാബ് തങ്ങൾ, കല്യാൺ ബാനർജി, സുധ മൂർത്തി, ടി.ആർ. ബാലു, സുപ്രിയ സുലെ, എ. രാജ, തിരുച്ചി ശിവ, ദിഗ്വിജയ് സിംഗ്, മനു അഭിഷേക് സിംഗ്വി, പി.ടി. ഉഷ, ജയ ബച്ചൻ, ശശി തരൂർ, കെ. സുധാകരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ, ജെബി മേത്തർ, പി.കെ. ബഷീർ തുടങ്ങി നിരവധി നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും വിരുന്നിൽ പങ്കെടുത്തു.