എംഎൽഎയുടെ വസതിയിൽനിന്ന് ഒന്നരക്കോടിയുടെ സ്വർണം കവർന്നു
Friday, November 22, 2024 2:49 AM IST
ഇംഫാൽ: മണിപ്പുരിൽ കലാപകാരികൾ എംഎൽഎയുടെ ഔദ്യോഗികവസതി അടിച്ചുതകർത്തു. 1.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു.
ജെഡി-യു എംഎൽഎ കെ.എച്ച്. ജോയ്കിഷൻ സിംഗിന്റെ വസതിയിലാണ് അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജോയ്കിഷൻ സിംഗിന്റെ അമ്മ പോലീസിൽ പരാതി നൽകി.
18 ലക്ഷം രൂപയും ആഭരണങ്ങളുമാണു കവർന്നത്. എംഎൽഎയുടെ വസതിയിൽ സൂക്ഷിച്ചിരുന്ന, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളും കലാപകാരികൾ നശിപ്പിച്ചു.
വെസ്റ്റ് ഇംഫാലിലെ തങ്മൈബന്ദിൽ കഴിഞ്ഞ 16നായിരുന്നു സംഭവമെന്നു പരാതിയിൽ പറയുന്നു. രണ്ടു മണിക്കൂറോളം ജനക്കൂട്ടം അതിക്രമം നടത്തി.