ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​രി​ക്കാ​നി​ട​യാ​യ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ​ത്തി​നാ​യി ന​ൽ​കി​യ വാ​ക്സി​ൻ കൈ​കാ​ര്യം ചെ​യ്ത​തി​നെ​ക്കു​റി​ച്ചും സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​രു​ടെ ജീ​വ​ൻ ന​ഷ്‌​ട​മാ​യി. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ന​ട​ത്തി​യ വാ​ക്സി​നു​ക​ൾ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷം ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.


ത​ന്‍റെ ഭാ​ര്യ ഷേ​ർ​ലി വ​ള​രെ ആ​രോ​ഗ്യ​മു​ള്ള സ്ത്രീ​യാ​യി​രു​ന്നു. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ഭാ​ര്യ​ക്ക് കി​ഡ്നി​ക്കും ഹൃ​ദ​യ​ത്തി​നും ത​ക​രാ​ർ ഉ​ണ്ടാ​കു​ക​യും മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​പോ​ലെ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ന്ന് വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.