ഒടിടി ആപ്പുമായി പ്രസാർ ഭാരതി
Friday, November 22, 2024 2:49 AM IST
ന്യൂഡൽഹി: ഡിജിറ്റൽ സ്ട്രീമിംഗ് ലോകത്തേക്ക് കാൽവയ്പു നടത്തി കേന്ദ്രസർക്കാരിനു കീഴിലുള്ള വാർത്താവിതരണ സ്ഥാപനമായ പ്രസാർ ഭാരതി. 12 ഭാഷകളിൽ ലഭ്യമാകുന്ന “വേവ്സ്’’ എന്നപേരിലുള്ള ഒടിടി പ്ലാറ്റ്ഫോം ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് പ്രസാർ ഭാരതി പുറത്തിറക്കി.
65ത്തിലധികം ലൈവ് ടിവി ചാനലുകളും സിനിമകളും ഗെയിമുകളും ലഭ്യമാകുന്ന ആപ്പിൽ ഓണ്‍ലൈനായി ഷോപ്പിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദഘാടനച്ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പ്രസാർ ഭാരതിയുടെ ഔദ്യോഗിക ഒടിടി ആപ്പ് അവതരിപ്പിച്ചത്.
അനേക വർഷങ്ങൾ പഴക്കമുള്ള പ്രസാർ ഭാരതി ആർക്കൈവ്സും ആപ്പിൽ ലഭ്യമാകുമെന്ന പ്രത്യേകതയുണ്ട്.