സ്പേസ് എക്സിലേറി ഇന്ത്യൻ സ്വപ്നം ഭ്രമണപഥത്തിൽ
Wednesday, November 20, 2024 2:25 AM IST
ബംഗളൂരു: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ് പേസ് എക്സിലേറി ഇന്ത്യയുടെ പുത്തൻ ബഹിരാകാശ സ്വപ്നം ഭ്രമണപഥത്തിൽ. ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് എന് 2 വിജയകരമായി വിക്ഷേപിച്ചു.
യുഎസിലെ കേപ് കനാവറൽ വിക്ഷേപണത്തറയിൽനിന്നു സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഇന്ത്യൻ സ്വപ്നം കുതിച്ചത്.
ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും വർധിപ്പിക്കാൻ ഉതകുന്നതാണ് ജിസാറ്റ് എന് 2. ഭാരം കൂടിയ ഉപഗ്രഹമായതിനാലാണ് വിദേശ വിക്ഷേപണ വാഹനം തെരഞ്ഞെടുക്കേണ്ടിവന്നത്.
ജിസാറ്റ് എന് 2 ഐഎസ്ആർഒയുടെ നിലവിലെ വിക്ഷേപണ ശേഷിയേക്കാൾ ഭാരം കൂടിയ ഉപഗ്രഹമാണ് (4,700 കിലോ). ഐഎസ്ആർഒയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.