എക്സിറ്റ് പോൾ ഫലം: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപിക്ക് മുൻതൂക്കം
Thursday, November 21, 2024 2:32 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 പേരുടെ പിന്തുണയാണ്.
81 അംഗങ്ങളുള്ള ജാർഖണ്ഡിൽ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണ വേണം. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും ജാർഖണ്ഡിൽ ജെഎംഎം നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യവുമാണ് അധികാരത്തിലുള്ളത്.
മഹാരാഷ്ട്രയിൽ ബഹുഭൂരിപക്ഷം ഏജൻസികളും മഹായുതി അധികാരത്തിലെത്തുമെന്നു പ്രവചിക്കുന്നു. 150 സീറ്റോടെ മഹാവികാസ് അഘാഡി അധികാരത്തിലെത്തുമെന്നാണ് ഇലക്ടറൽ എഡ്ജിന്റെ പ്രവചനം. ദൈനിക് ഭാസ്കറും മഹാവികാസ് അഘാഡി മുൻതൂക്കം നേടുമെന്നു പ്രവചിക്കുന്നുണ്ട്.
ജാർഖണ്ഡിൽ കൂടുതൽ ഏജൻസികളും ബിജെപിയുടെ വിജയമാണു പ്രവചിക്കുന്നത്. ഇലക്ടറൽ എഡ്ജ്, ആക്സിസ് മൈ ഇന്ത്യ എന്നിവ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്നു പറയുന്നു. ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ദൈനിക് ഭാസ്കറിന്റെ പ്രവചനം.
മഹാരാഷ്ട്ര
എൻഡിഎ ഇന്ത്യ മറ്റുള്ളവർ
പീപ്പിൾസ് പൾസ് 175-195 85-112 7-10
പി. മാർക് 130-157 126-146 2-8
മാട്രിസ് 150-170 110-130 8-10
ഇലക്ടറൽ എഡ്ജ് 118 150 20
പോൾ ഡയറി 122-186 69-121 10-27
ചാണക്യ സ്ട്രാറ്റജീസ് 152-160 130-138 6-8
ദൈനിക് ഭാസ്കർ 125-140 135-150 20-25
ടൈംസ് നൗ-ജെവിസി 150-167 107-125 13-14
ജാർഖണ്ഡ്
എൻഡിഎ ഇന്ത്യ മറ്റുള്ളവർ
മാട്രിസ് 42-47 25-30 1-4
പീപ്പിൾസ് പൾസ് 44-53 25-37 5-9
ആക്സിസ് മൈ ഇന്ത്യ 25 53 3
ദൈനിക് ഭാസ്കർ 37-40 36-39 0-2
ഇലക്ടറൽ എഡ്ജ് 32 42 7
ചാണക്യ സ്ട്രാറ്റജീസ് 45-50 35-38 3-5