ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ (2,500 ല​ക്ഷം ഡോ​ള​ർ) വ​ഞ്ച​ന, കൈ​ക്കൂ​ലി, അ​ഴി​മ​തിക്കേ​സി​ൽ ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​നാ​യ അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി​ക്ക് നേ​രി​ട്ടു പ​ങ്കു​ണ്ടെ​ന്നു ചൂണ്ടിക്കാട്ടി അ​മേ​രി​ക്ക​യി​ലെ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​നും അ​റ്റോ​ർ​ണി ഓ​ഫീ​സും കു​റ്റം ചു​മ​ത്തി.

300 കോ​ടി (മൂ​ന്ന് ബി​ല്യ​ണ്‍) ഡോ​ള​റി​ല​ധി​കം വാ​യ്പ​ക​ളും ബോ​ണ്ടു​ക​ളും നേ​ടി​യെ​ടു​ക്കാ​ൻ അ​ദാ​നി​യും കൂ​ട്ടാ​ളി​ക​ളും വ്യാ​ജപ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യെ​ന്ന് യു​എ​സ് ഫോ​റി​ൻ ക​റ​പ്റ്റ് പ്രാ​ക്‌​ടീ​സ് ആ​ക്‌​ട് പ്ര​കാ​ര​മു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഗൗ​തം അ​ദാ​നി​ക്കും അ​ന​ന്ത​ര​വ​ൻ സാ​ഗ​ർ ആ​ർ. അ​ദാ​നി​ക്കും മ​റ്റ് ഏ​ഴു പേ​ർ​ക്കും അ​മേ​രി​ക്ക അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇന്ത്യയിൽ രാഷ്‌ട്രീയ കൊടുങ്കാറ്റ്

ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന​രി​ൽ ഒ​രാ​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ്റ​സു​ഹൃ​ത്തു​മാ​യ അ​ദാ​നി​ക്കെ​തി​രേ​യു​ള്ള അ​മേ​രി​ക്ക​യു​ടെ കു​റ്റാ​രോ​പ​ണം ഇ​ന്ത്യ​യി​ൽ വ​ൻ രാ​ഷ്‌​ട്രീ​യ കൊ​ടു​ങ്കാ​റ്റാ​യി. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും വ​ഞ്ച​ന​യും കൈ​ക്കൂ​ലി​യും ന​ട​ത്തി​യ അ​ദാ​നി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ലെ കു​റ്റ​പ​ത്ര​ത്തെ​ക്കു​റി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ദാ​നി ഗ്രൂ​പ്പ് നി​ഷേ​ധി​ച്ചു. ഓ​ഹ​രി കൃ​ത്രി​മം, നി​കു​തി വെ​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് 2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ കു​റ്റ​പ​ത്രം.

കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ ലാ​ഭം പ്ര​തീ​ക്ഷി​ക്കു​ന്ന സൗ​രോ​ർ​ജ ക​രാ​റു​ക​ൾ ല​ഭി​ക്കാ​നാ​യി അ​ദാ​നി​യു​ടെ സം​ഘം ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 2,650 ല​ക്ഷം ഡോ​ള​ർ കൈ​ക്കൂ​ലി ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​താ​യി അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

ക​രാ​റു​ക​ൾ ഉ​റ​പ്പി​ക്കാ​നാ​യാ​ൽ ഏ​ക​ദേ​ശം 20 വ​ർ​ഷം​കൊ​ണ്ട് കൈ​ക്കൂ​ലി ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. "ദി ​ബി​ഗ് മാ​ൻ', "ന്യൂ​മെ​റോ യു​നോ' തു​ട​ങ്ങി​യ കോ​ഡ് പേ​രു​ക​ളാ​ണ് ഗൗ​തം അ​ദാ​നി​യെ​ക്കു​റി​ച്ച് ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.


സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ം ത​ട​സ​പ്പെ​ടു​ത്താ​നും കൈ​ക്കൂ​ലി ന​ൽ​കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​റ​ച്ചു​വ​യ്ക്കാ​നും ശ്ര​മി​ച്ച​തി​നാ​ണ് ഗൗ​തം അ​ദാ​നി​യെ​യും മ​റ്റ് ഏ​ഴു​പേ​രെ​യും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ഫ്ബി​ഐ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഇ​ൻ ചാ​ർ​ജ് ജെ​യിം​സ് ഇ. ​ഡെ​ന്നി​ഹി പ​റ​ഞ്ഞു.

സമാഹരിച്ചത് 7500 ലക്ഷം ഡോളർ

2020 മു​ത​ൽ നാ​ലു വ​ർ​ഷ​ത്തെ അ​ദാ​നി​യു​ടെ കൈ​ക്കൂ​ലി പ​ദ്ധ​തി​ക്കാ​ല​ത്ത് അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് അ​ദാ​നി ഗ്രീ​ൻ ക​ന്പ​നി 1,750 ല​ക്ഷം ഡോ​ള​റി​ല​ധി​കം സ​മാ​ഹ​രി​ച്ചു. തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മൂ​ല​ധ​നം സ്വ​രൂ​പി​ച്ചു നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച​ത്.

അ​സു​ർ പ​വ​റി​ന്‍റെ ഓ​ഹ​രി​ക​ൾ ന്യൂ​യോ​ർ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ വ്യാ​പാ​രം ചെ​യ്യ​പ്പെ​ട്ടു. യു​എ​സ് നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് ഏ​ക​ദേ​ശം 1,750 ല​ക്ഷം ഡോ​ള​ർ ഉ​ൾ​പ്പെ​ടെ മൊ​ത്തം 7,500 ല​ക്ഷം (750 മി​ല്യ​ണ്‍) ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി അ​ദാ​നി ഗ്രീ​ൻ അ​വ​കാ​ശ​പ്പെ​ട്ട​താ​യും അ​മേ​രി​ക്ക പ​റ​യു​ന്നു.

അന്വേഷണം യുഎസ് നിയമപ്രകാരം

വി​ദേ​ശ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ വി​പ​ണി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ അ​ത് അ​ന്വേ​ഷി​ക്കാ​ൻ യു​എ​സ് നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. നി​ക്ഷേ​പ​ക​രോ​ടും ബാ​ങ്കു​ക​ളോ​ടും ക​ള്ളം പ​റ​യാ​നും നീ​തി ത​ട​സ​പ്പെ​ടു​ത്താ​നും കൂ​ടി​യാ​ണ് 2,500 ല​ക്ഷം ഡോ​ള​റി​ന്‍റെ അ​ഴി​മ​തി പ​ദ്ധ​തി അ​ദാ​നി ക​ന്പ​നി ത​യാ​റാ​ക്കി​യ​തെ​ന്ന് കു​റ്റ​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ലി​സ എ​ച്ച്. മി​ല്ല​ർ പ​റ​ഞ്ഞു.

2020നും 2024​നും ഇ​ട​യി​ൽ ന​ട​ന്ന ഈ ​പ​ദ്ധ​തി മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കാ​ൻ അ​ദാ​നി​ത​ന്നെ ഇ​ന്ത്യ​യി​ലെ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടു.

കൈ​ക്കൂ​ലി പ​ദ്ധ​തി​യി​ൽ വ്യ​ക്തി​പ​ര​മാ​യി അ​ദാ​നി​ക്ക് പ​ങ്കു​ള്ള​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. കു​റ്റാ​രോ​പി​ത​ർ പ​ല​ത​വ​ണ കൂ​ടി​ക്കാ​ണു​ക​യും കൈ​ക്കൂ​ലി പ​ദ്ധ​തി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത​തി​ന്‍റെ നി​ര​വ​ധി ടെ​ല​ിഫോ​ണ്‍ കോ​ളു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ക്കം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ സ്ഥി​ര​മാ​യ വി​ല​ക്ക്, സി​വി​ൽ പി​ഴ​ക​ൾ എ​ന്നി​വ​യും ഡ​യ​റ​ക്‌​ട​ർ, ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​ന വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.