സ്വകാര്യതയെ മാനിക്കണമെന്ന് എ.ആർ. റഹ്മാന്റെ മക്കൾ
Thursday, November 21, 2024 1:52 AM IST
മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അഭ്യർഥനയുമായ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മക്കൾ.
റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയാൻ തീരുമാനിച്ചതിനു പിന്നാലെയാണ് മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഈ അഭ്യർഥനയുമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ ഇട്ടത്.
1995ലായിരുന്നു റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. പ്രമുഖ അഭിഭാഷകയായ വന്ദന ഷാ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ച വാർത്ത ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്.