വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് പൊതുവണക്കത്തിനു പ്രതിഷ്ഠിച്ചു
Friday, November 22, 2024 2:48 AM IST
പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു. പത്തുവർഷത്തിലൊരിക്കൽ നടത്തുന്ന പരസ്യവണക്കം ജനുവരി അഞ്ചുവരെയാണ്.
ഇന്നലെ രാവിലെ 9.30ന് ബോം ജീസസ് ബസിലിക്കയിൽ വിശുദ്ധ കുർബാനയ്ക്കുശേഷമാണ് തിരുശേഷിപ്പ് സേ കത്തീഡ്രലിലേക്ക് സംവഹിച്ചത്.
ഇന്നു മുതൽ ജനുവരി നാലുവരെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. ഇന്നലെ രാവിലെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, മന്ത്രിമാരായ മൗവ്വിൻ ഗുഡിനോ, അലക്സിയ സെക്വിറോ തുടങ്ങിയവർ തിരുശേഷിപ്പ് വണങ്ങി.