ഇംഫാൽ: മെ​യ്തെ​യ്- കു​ക്കി ഏ​റ്റു​മു​ട്ട​ലി​നി​ടെ ഇ​രു​പ​ക്ഷ​ത്തും ചേ​രാ​തെ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം മാ​റി​നി​ന്നി​രു​ന്ന നാ​ഗാ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സം​ഘ​ർ​ഷം വ്യാ​പി​ച്ച​ത് വ​ലി​യ ആ​ശ​ങ്ക​യാ​യി. ഇ​രു​പ​ക്ഷ​വു​മാ​യും അ​ക​ലം പാ​ലി​ച്ചി​രു​ന്ന നാ​ഗ​ക​ൾ പ​ര​ന്പ​രാ​ഗ​ത വൈ​രി​ക​ളാ​യ കു​ക്കി​ക​ളു​മാ​യി പു​തി​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​താ​ണു പ്ര​ശ്ന​മാ​യ​ത്.

നാ​ഗ​ക​ൾ ഏ​റെ​യു​ള്ള നോ​നി, ത​മെം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു ട്ര​ക്കു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു സം​ഘ​ർ​ഷം. ട്ര​ക്കു​ക​ൾ ക​ത്തി​ച്ച​തു കു​ക്കി​ക​ളാ​ണെ​ന്ന് നാ​ഗ​ക​ൾ ആ​രോ​പി​ച്ചു.


ഈ ​സം​ഭ​വ​ത്തി​നു​ പു​റ​മെ, നാ​ഗ ആ​ധി​പ​ത്യ​മു​ള്ള ഉ​ഖ്രു​ൽ ജി​ല്ല​യി​ൽ ജ​ന​ക്കൂ​ട്ടം പോ​ലീ​സി​ന്‍റെ ആ​യു​ധ​ശേ​ഖ​രം കൊ​ള്ള​യ​ടി​ച്ചു. ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​നു ന​ട​ന്ന ഈ ​അ​ക്ര​മ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 40 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ടു​ത്തു.