എ.ആർ. റഹ്മാനും ഭാര്യയും വേർപിരിഞ്ഞു
Wednesday, November 20, 2024 2:25 AM IST
ചെന്നൈ: പ്രശസ്ത സംഗീത ജ്ഞൻ എ.ആർ. റഹ്മാനും(57) ഭാര്യ സൈറ ബാനുവും (57) വിവാഹബന്ധം വേർപിരിഞ്ഞു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
30 വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് വേർപിരിയൽ.“വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം, സൈറ തന്റെ ഭർത്താവ് എ.ആർ. റഹ്മാനിൽനിന്നു വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തിരിക്കുന്നു.
പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ കണ്ടെത്തി. തികഞ്ഞ വേദനയോടെയാണ് സൈറ ഈ തീരുമാനമെടുത്തത്’’-പ്രസ്താവനയിൽ പറയുന്നു.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽനിന്ന് സ്വകാര്യത ആഗ്രഹിക്കുന്നതായും അഭിഭാഷക പറഞ്ഞു. ദന്പതികൾക്ക് മൂന്നു മക്കളുണ്ട്.