കെൽട്രോണിനെ തകർക്കാൻ അനാവശ്യ വിവാദമെന്ന് പി. രാജീവ്
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെൽട്രോണിനെ തകർക്കാൻ വിവാദങ്ങളുണ്ടാക്കുകയാണെന്നു വ്യവസായ മന്ത്രി പി. രാജീവ്.
കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എഐ കാമറയുടെ പേരിൽ നടക്കുന്ന വിവാദത്തെ തുടർന്ന് എഐ കാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര, ഒഡിഷ, കർണാടക സംസ്ഥാനങ്ങളുമായും ദേശീയപാതാ അഥോറിറ്റിയുമായുമുള്ള ചർച്ചകൾ നിർത്തിവച്ചു.
ജർമൻ കന്പനിയുമായി ധാരണാപത്രം ഒപ്പിടാനായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.