മലങ്കര കത്തോലിക്കാ യുവജന കൺവൻഷൻ നാളെ
Thursday, September 18, 2025 1:18 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ 34-ാമത് അന്തര്‍ദേശീയ യുവജന കണ്വന്ഷന് നാളെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് മന്ത്രി റോഷി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്യും. എംസിവൈഎം സഭാതല പ്രസിഡന്റ് മോനു ജോസഫ് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യ പ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, യുവജന കമ്മീഷന് ചെയര്മാന് ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, ബിബിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.