തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു
Friday, September 19, 2025 1:45 AM IST
കോതമംഗലം: മരം മുറിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം തണ്ട്യേക്കുടി റോയി ഏലിയാസാ (47) ണു മരിച്ചത്. ഇന്നലെ വൈകുന്നേരം കീരമ്പാറ പുന്നേക്കാടിനു സമീപമായിരുന്നു സംഭവം.
സ്വകാര്യ ഭൂമിയിലെ പ്ലാവ് മുറിക്കാൻ സഹായിയായി എത്തിയതായിരുന്നു റോയി. മുറിച്ചിട്ടപ്പോൾ പ്ലാവ് സമീപത്തു നിന്ന തെങ്ങിൽ തട്ടുകയും തെങ്ങ് ഒടിഞ്ഞ് റോയിയുടെ തലയില്‍ പതിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ റോയിയെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കുറുമറ്റം സെമിത്തേരിയിൽ. ഭാര്യ: ആശ. മക്കള്‍: റോബിന്, ആല്ബിന്.