കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
Friday, September 19, 2025 1:45 AM IST
മട്ടന്നൂർ: കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മനീഷ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് (55) പരിക്കേറ്റു.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. മട്ടന്നൂർ നഗരസഭയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
കായലൂർ- കുംഭം മൂല റോഡരികിൽ പൈപ്പ് സ്ഥാപിക്കുന്നതിനു ജെസിബി ഉപയോഗിച്ച് മണ്ണു നീക്കിയശേഷം പൈപ്പ് കൂട്ടിയോജി പ്പിക്കുന്ന തിനിടെയാണ് അപകടം. സ്വകാര്യവ്യക്തിയുടെ വീട്ടുമതിൽ ഇടിയുകയായിരുന്നു.
മണ്ണും കല്ലും ദേഹത്തു വീണ് ഇരുവരും മണ്ണിനടിയിൽപ്പെടുകയായിരുന്നു. മണീന്ദ്രന്റെയും നിർമലയുടെയും മകനാണ് മനീഷ്. ഭാര്യ: നവീന.