അപകടത്തിനു ശേഷം ഉമാ തോമസ് നിയമസഭയിൽ
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോണ്ഗ്രസ് അംഗം ഉമാ തോമസ് ഇന്നലെ വീണ്ടും നിയമസഭയിലെത്തി. കഴിഞ്ഞ ഡിസംബറിലുണ്ടായ അപകടത്തിനു ശേഷം ചേർന്ന സമ്മേളനങ്ങളിൽ ഉമാതോമസ് അവധിക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തെങ്കിലും സമ്മേളനത്തിനെത്തിന് എത്തിയിരുന്നില്ല. ഇന്നലെ സഭയിൽ എത്തിയ ഉമാ തോമസിനെ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ കുശലാന്വേഷണത്തോടെ സ്വീകരിച്ചു.
കലൂർ സ്റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകരുടെ കലാപ്രകടനത്തിനുള്ള വേദിയിൽ 20 അടിയിലേറെ താഴ്ചയിലേക്കു വീണായിരുന്നു ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റത്.