ന്യൂറോളജിസ്റ്റുമാരുടെ സംസ്ഥാന സമ്മേളനം
Thursday, September 18, 2025 1:18 AM IST
കണ്ണൂർ: ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സർജൻമാരുടെയും അഖിലേന്ത്യാ സംയുക്ത സംഘടനയായ ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (കൈരളി ന്യൂറോസയൻസ് സൊസൈറ്റി ) അർധവാർഷിക സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കും.
പയ്യാന്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ 20ന് വൈകുന്നേരം ആറിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ന്യൂറോളജി, ന്യൂറോ സർജറി എന്നീ വിഷയങ്ങളിലെ നൂതന പ്രവണതകളെക്കുറിച്ച് വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലേയും ആശുപത്രികളിലേയും ന്യൂറോളജി-ന്യൂറോ സർജറി അധ്യാപകരും ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുക്കും.