പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കും: മന്ത്രി കേളു
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജോലിയിലെ പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കുമെന്നു മന്ത്രി ഒ.ആർ. കേളു.
പി.ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാക്ക പ്രാതിനിധ്യം സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലൂടെ ശേഖരിക്കാൻ തുടങ്ങി.
പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് ഇ ഗ്രാന്റിനുള്ള അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കണമെന്നു സ്കൂളുകൾക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.