4734 കാട്ടുപന്നികളെ വെടിവച്ചു കൊന്നു: മന്ത്രി ശശീന്ദ്രൻ
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനു പഞ്ചായത്തുകളെ അധികാരപ്പെടുത്തിയതിനു ശേഷം ഈ വർഷം ജൂലൈവരെ 4734 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പന്നികളെ കൊന്നത് 1457. മലപ്പുറത്ത് 826, തിരുവനന്തപുരം 796 പന്നികളെയും കൊന്നു. നാടൻ കുരങ്ങുകളുടെ 1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിനു സംസ്ഥാനത്തിനു പരിമിതികളുണ്ട്. അതിനാൽ ഇവയെ നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനായി ഒരു കർമപദ്ധതിയും സർക്കാർ തയാറാക്കിവരുന്നു.പദ്ധതിക്ക് അന്തിമരൂപം ആയാലുടൻ കേന്ദ്രത്തിനു സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവ രുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇത് ഇരട്ടിയാക്കുന്ന ത് പരിശോധിച്ചുവരികയാണ്. വനത്തിനു പുറത്തുവച്ച് സംഭവിക്കുന്ന പാന്പുകടി, തേനീച്ച, കടന്നൽ എന്നിവ മൂലം ഉണ്ടാകുന്ന ജീവഹാനിക്കുള്ള നഷ്ടപരിഹാരം നാലു ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.