സുധാകരൻ നന്പൂതിരി ഗുരുവായൂർ മേൽശാന്തി
Thursday, September 18, 2025 1:18 AM IST
ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂർത്തിയേടത്തുമന എം.എസ്.എൻ. സുധാകരൻ നന്പൂതിരി(59)യെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്. എഴുത്തുകാരനും സംഗീതജ്ഞനും മൃദംഗം, ഘടം കലാകാരനുമാണ്.