ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും അംഗങ്ങള്‍ക്കും ഓണറേറിയവും സിറ്റിങ് ഫീസും അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 2025 ലെ ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ദേവസ്വം മന്ത്രി വി.എന്‍.വാസവനാണ് ബില്‍ അവതരിപ്പിച്ചത്. 1978 ലെ നിയമ പ്രകാരം ചെയര്‍മാനും അംഗങ്ങളും ദിനബത്തയും യാത്രപ്പടിയുമല്ലാതെ മറ്റൊരു പ്രതിഫലവും വാങ്ങരുതെന്നാണ് വ്യവസ്ഥ.
ഗുരുവായൂരിലെ പ്രതിമാസ വരുമാനം അഞ്ചുമുതല്‍ ആറരകോടി രൂപ വരെയാണ്. ക്ഷേത്രത്തില്‍ വിവിധതരത്തിലുള്ള വികസനപ്രവര്ത്തനങ്ങല് നടക്കുമ്പോള്‍ 1978 സാഹചര്യങ്ങള്‍ വച്ച് നിശ്ചയിച്ചിരുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തേ തുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.