തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ’സ്പൂ​​​ണും നാ​​​ര​​​ങ്ങ​​​യും’ ക​​​ളി​​​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച നി​​​യ​​​മം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത മൂ​​​ന്നാം ക്ലാ​​​സു​​​കാ​​​ര​​​ൻ അ​​​ഹാ​​​ൻ സ്പീ​​​ക്ക​​​റു​​​ടെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി.

മൂ​​​ന്നാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ഷ്ട​​​ക​​​ളി​​​ക്കു നി​​​യ​​​മാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നാ​​​ണ് ’സ്പൂ​​​ണും നാ​​​ര​​​ങ്ങ​​​യും’ ക​​​ളി​​​യു​​​ടെ നി​​​യ​​​മാ​​​വ​​​ലി​​​യി​​​ൽ “ജ​​​യി​​​ച്ച​​​വ​​​ർ തോ​​​റ്റ​​​വ​​​രെ ക​​​ളി​​​യാ​​​ക്ക​​​രു​​​ത് ’’എ​​​ന്ന് അ​​​ഹാ​​​ൻ ത​​​ന്‍റെ നി​​​യ​​​മം എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്ത​​​ത്.

ഏ​​​റ്റ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി ഒ​​​രു ക​​​ളി​​​യെ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ പോ​​​ന്ന സാ​​​മൂ​​​ഹി​​​ക​​​ബോ​​​ധ​​​മു​​​ള്ള അ​​​ഹാ​​​നെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വേ​​​ദി​​​യാ​​​യ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


രാ​​​വി​​​ലെ സ്പീ​​​ക്ക​​​റു​​​ടെ വ​​​സ​​​തി​​​യി​​​യാ​​​യ നീ​​​തി​​​യി​​​ലെ​​​ത്തി​​​യ അ​​​ഹാ​​​ൻ സ്പീ​​​ക്ക​​​റോ​​​ടൊ​​​പ്പം പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു. തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​ണ്ടു.​​​സ്പീ​​​ക്ക​​​റു​​​ടെ ചേം​​​ബ​​​റി​​​ലു​​​മെ​​​ത്തി. സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ണ് അ​​​ഹാ​​​നെ സ്പീ​​​ക്ക​​​ർ യാ​​​ത്ര​​​യാ​​​ക്കി​​​യ​​​ത്.