യുവതിയെ ക്വാറിയിൽ തള്ളിയിട്ടു കൊന്നു; ഭർത്താവ് അറസ്റ്റിൽ
Friday, September 19, 2025 1:45 AM IST
മണ്ണാർക്കാട്: എലന്പുലാശേരിയിൽ യുവതിയെ വെട്ടുകൽക്വാറിയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അഞ്ജുമോൾ (24) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാക്കടപ്പുറത്ത് അച്ചീരി യുഗേഷി(34)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അഞ്ജുവിനെ യുഗേഷ് കഴുത്തിനുപിടിച്ച് തള്ളുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തൊട്ടടുത്തുള്ള വെട്ടുകൽക്വാറിയിലേക്കു തലയടിച്ചുവീണ അഞ്ജുമോൾ മരിച്ചു.
യുഗേഷിന്റെ രണ്ടാമത്തെ വിവാഹമാണ് അഞ്ജുമോളുമായുള്ളത്. അഞ്ജുമോളുടെ മൂന്നാമത്തെ വിവാഹവും. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്.