ക്ഷേത്രങ്ങളിലേക്ക് ടൂറിസം പാക്കേജുമായി ദേവസ്വം ബോര്‍ഡ്
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഭാവിയില്‍ സംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ആരാധന നടത്തുന്ന രീതിയില്‍ പ്രത്യേക ടൂറിസം പാക്കേജ് തയാറാക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്.
നിയമസഭയില്‍ 2025 ലെ ഗുരുവായൂര്‍ ദേവസ്വം(ഭേദഗതി) ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കെഎസ്ആര്‍ടിസിയുമായി കൈകോര്ത്തുകൊണ്ടാകും പദ്ധതി വിഭാവനം ചെയ്യുക. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ച ു.