അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരേ ഹര്‍ജി
Friday, September 19, 2025 1:45 AM IST
കൊച്ചി: അരുന്ധതി റോയിയുടെ "മദര്‍ മേരി കംസ് റ്റു മി’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.
കവര്‍ പേജിലെ പുക വലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി.ഹൈക്കോടതി അഭിഭാഷകനായ എ. രാജസിംഹനാണു ഹര്‍ജി നല്‍കിയത്.