കേന്ദ്ര കൃഷിവകുപ്പിൽ നിന്നുള്ള ആറംഗ പഠനസംഘം 23ന് കേരളത്തിലെത്തും
Friday, September 19, 2025 1:45 AM IST
ചമ്പക്കുളം: കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്രകൃഷിവകുപ്പിൽനിന്ന് ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
23 മുതൽ 26 വരെയാണ് സന്ദർശനം. കുമ്മനം രാജശേഖരൻ നേതൃത്വം നല്കിയ മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര കൃഷിമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് കേന്ദ്രസംഘം എത്തുന്നത്.