പാൽ വില വർധിച്ചേക്കും
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിലയിൽ വർധനയുണ്ടാകുമെന്ന സൂചന നൽകി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി.
പാൽ വില വർധന പഠിക്കാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാൽ വില വർധന നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മിൽമ അറിയിച്ചതായി മന്ത്രി നിയമസഭയിൽ തോമസ്. കെ തോമസിന്റെ സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി. പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം കോടതി ഉത്തരവു പ്രകാരം മിൽമയ്ക്കാണ്.
കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അധികം വൈകാതെ വില വർധിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.