എക്സൈസ് പെന്‍ഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം
Friday, September 19, 2025 1:45 AM IST
കൊച്ചി: എക്സൈസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും. രാവിലെ പത്തിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ബെന്നി ബെഹനാന് എംപി മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പു നടക്കുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി വി.ആര്. രാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു.