കരുത്തു വിളിച്ചോതി ഇന്‍ഫാം പാറശാല കാര്‍ഷികജില്ലാ സമ്മേളനം
Wednesday, October 22, 2025 1:39 AM IST
പാറശാല: പരിസ്ഥിതിയും മണ്ണും സംരക്ഷിച്ച് രാജ്യത്ത് വരുംതലമുറയുടെ കാവലാളുകളാവേണ്ടവരാണ് കര്‍ഷകര്‍ എന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പാറശാല കാര്‍ഷികജില്ലാ സമ്മേളനം ചാരോട്ടുകോണം മാര്‍ ഈവാനിയോസ് പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലംകൊണ്ട് പാറശാല കാര്‍ഷികജില്ലയില്‍ നാലു കാര്‍ഷിക താലൂക്കുകളിലായി 35 കാര്‍ഷിക ഗ്രാമങ്ങളിലൂടെ 1513 കര്‍ഷക കുടുംബങ്ങളിലായി 9078 അംഗങ്ങളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് ഇന്‍ഫാം എന്ന സംഘടനയെ പാറശാലയില്‍ വളര്‍ത്തിയ രക്ഷാധികാരിയെയും ഡയറക്ടറെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും ദേശീയ ചെയര്മാന് ആദരിച്ചു.
പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. എം. വിന്‍സെന്റ്, എംഎൽഎ, ഫാ. ജോണ്‍ പുന്നാറ, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, സി.എ. ജോസ്, ജയ്സണ്‍ ജോസഫ് ചെംബ്ലായില്‍, എന്‍.എസ്. സനല്‍കുമാര്‍, എന്‍. ധര്‍മരാജ്, സാലി റോജന്‍ എന്നിവര്‍ പ്രസംഗിച്ചു.