തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന​​​ലെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി.

വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ രാ​​​ഷ്‌ട്രപ​​​തി​​​യെ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ൻ, കേ​​​ന്ദ്ര മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ൽ​​​എ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ. ജ​​​യ​​​തി​​​ല​​​ക്, ഡി​​​ജി​​​പി റ​​​വാ​​​ഡാ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, എ​​​ഡി​​​ജി​​​പി പി.​​​ വി​​​ജ​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.


ഇ​​​ന്ന​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ ത​​​ങ്ങി​​​യ രാ​​​ഷ്‌ട്രപ​​​തി ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. തി​​​രി​​​കെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന രാ​​​ഷ്‌ട്രപ​​​തി ഹോ​​​ട്ട​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു​​​ക്കു​​​ന്ന അ​​​ത്താ​​​ഴവി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

23നു ​​​രാ​​​വി​​​ലെ 10.30ന് ​​​രാ​​​ജ്ഭ​​​വ​​​ൻ അ​​​ങ്ക​​​ണ​​​ത്തി​​​ൽ മു​​​ൻ രാ​​​ഷ്‌ട്രപ​​​തി കെ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ന്‍റെ പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്യും. 12.50ന് ​​​വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ൽ ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ന്‍റെ മ​​​ഹാ​​​സ​​​മാ​​​ധി ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.