ഇ​​ല​​ഞ്ഞി : മുംബൈ​​യി​​ൽ​​നി​​ന്ന് സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി വ​​ഴി സം​​സ്കാ​​ര​​ത്തി​​നാ​​യി നാ​​ട്ടി​​ലെ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം മാ​​റിപ്പോ​​യി. പൂ​​ന​​യി​​ൽ അ​​ന്ത​​രി​​ച്ച പെ​​രു​​മ്പ​​ട​​വം കാ​​ർ​​ലോ​​ത്ത് ജോ​​ർ​​ജ് കെ. ​​ഐ​​പ്പി (59)ന്‍റെ ബ​​ന്ധു​​ക്ക​​ൾ​​ക്കാ​​ണ് പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​യു​​ടെ മൃ​​ത​​ദേ​​ഹം ന​​ൽ​​കി​​യ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു സം​​സ്കാ​​ര സ​​മ​​യം നി​​ശ്ച​​യി​​ച്ച് എം​​ബാം ചെ​​യ്ത മൃ​​ത​​ദേ​​ഹം രാ​​വി​​ലെ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങി. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​ക​​ൻ എ​​ബി​​നും അ​​മ്മ ഷൈ​​നി​​യും വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. പി​​റ​​വം സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് പെ​​ട്ടി തു​​റ​​ന്ന് ഡ്ര​​സിം​​ഗ് ന​​ട​​ത്തി വീ​​ട്ടി​​ലെ​​ത്തി​​ച്ച​​പ്പോ​​ഴാ​​ണു മൃ​​ത​​ദേ​​ഹം മാ​​റി​​യ​​താ​​യി ബ​​ന്ധു​​ക്ക​​ൾ അ​​റി​​ഞ്ഞ​​ത്.

പ​​ത്ത​​നം​​തി​​ട്ട വ​​ട​​ശേ​​രി​​ക്ക​​ര കു​​പ്പ​​ക്ക​​ൽ വ​​ർ​​ഗീ​​സ് ജോ​​ർ​​ജി​​ന്‍റെ ( 62 ) മൃ​​ത​​ദേ​​ഹ​​മാ​​യി​​രു​​ന്നു ഇ​​ത്. അ​​ഡ്ര​​സ് എ​​ഴു​​തി​​യ സ്റ്റി​​ക്ക​​ർ പ​​ര​​സ്പ​​രം മാ​​റി​​പ്പോ​​യെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണ​​മാ​​ണു ക​​മ്പ​​നി ന​​ൽ​​കി​​യ​​തെ​​ന്നു മരിച്ച പെ​​രു​​മ്പ​​ട​​വം സ്വ​​ദേ​​ശി ജോ​​ർ​​ജി​​ന്‍റെ ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

ജോ​​ൺ പി​​ന്‍റോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്ന ക​​മ്പ​​നി​​യാ​​ണ് മൃ​​ത​​ദേ​​ഹം എ​​യ​​ർ​​പോ​​ർ​​ട്ട് വ​​രെ എ​​ത്തി​​ച്ച​​ത്. ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി​​യ​​തി​​നാ​​ൽ ബ​​ന്ധു​​ക്ക​​ൾ പ​​രാ​​തി ന​​ൽ​​കി​​യി​​ല്ല.

പി​​റ​​വം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി​​യ മൃ​​ത​​ദേ​​ഹം കാ​​ർ​​ഗോ ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ വ​​ന്ന് നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. പി​​റ​​വം പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ പെ​​രു​​മ്പ​​ട​​വം സ്വ​​ദേ​​ശി ജോ​​ർ​​ജ് കെ. ​​ഐ​​പ്പി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​തേ ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ നെ​​ടു​​മ്പാ​​ശേ​​രി​​യി​​ൽ എ​​ത്തി​​ച്ച​​താ​​യി ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​പെ​​രു​​മ്പ​​ട​​വം സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ ന​​ട​​ക്കും.

ഭാ​​ര്യ പൊ​​ൻ​​കു​​റ്റി ആ​​ലാ​​ട്ടു​​ക​​ണ്ട​​ത്തി​​ൽ ഷൈ​​നി. മ​​ക​​ൻ എ​​ബി​​ൻ ജോ​​ർ​​ജ് പു​​നെ ബ​​ജാ​​ജ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്.​​ഇ​​വ​​ർ കു​​ടും​​ബ​​സ​​മേ​​തം നാ​​സി​​ക്കി​​ലാ​​യി​​രു​​ന്നു താ​​മ​​സം. അ​​ന്ത​​രി​​ച്ച ജോ​​ർ​​ജ് കാ​​ൻ​​സ​​ർ​​ബാ​​ധി​​ത​​നാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.