എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം.
ദുരിതബാധിതരെ കണ്ടെത്താനായി 2017ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫീൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി ജില്ലാ കളക്ടർക്ക് നൽകി.