ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയ്ക്കു നഷ്ടമായത് ആറു ലക്ഷം
Thursday, October 23, 2025 1:09 AM IST
വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ വീട്ടമ്മയ്ക്കു നഷ്ടമായത് 6,11,000 രൂപ.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയായ ഗൗതം അഗർവാൾ എന്നയാളാണു വീട്ടമ്മയെ കബളിപ്പിച്ചു ലക്ഷങ്ങൾ കവർന്നത്. സംഭവത്തിൽ വീട്ടമ്മ മുളവുകാട് പോലീസിൽ പരാതി നൽകി.
ഫിൻ വേവ്സ് സെക്യൂരിറ്റീസ് എന്ന് ട്രേഡിംഗ് സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്നു പറഞ്ഞാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ചത്.