കൊ​​​ച്ചി: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ചാ​​​ര്‍ജ് ചെ​​​യ്യു​​​മ്പോ​​​ള്‍ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

പൊ​​​തു മൊ​​​ബൈ​​​ല്‍ ചാ​​​ര്‍ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ (മാ​​​ളു​​​ക​​​ള്‍, റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍, റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍/​​​ട്രെ​​​യി​​​നു​​​ക​​​ള്‍) വ​​​ഴി ഡാ​​​റ്റ​​​യും വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളും മോ​​​ഷ്‌​​​ടി​​​ക്കു​​​ന്ന സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പാ​​​യ ജ്യൂ​​​സ് ജാ​​​ക്കിം​​​ഗി​​​നെ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ലു​​​ള്ള​​​ത്.

സാ​​​ധാ​​​ര​​​ണ ചാ​​​ര്‍ജിം​​​ഗ് കേ​​​ബി​​​ള്‍പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന മാ​​​ല്‍വെ​​​യ​​​ര്‍ കേ​​​ബി​​​ളു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പൊ​​​തു ചാ​​​ര്‍ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വ്യാ​​​ജ കേ​​​ബി​​​ളി​​​ല്‍ ക​​​ണ​​​ക്ട് ചെ​​​യ്യു​​​ന്ന ഫോ​​​ണു​​​ക​​​ളി​​​ലെ ബാ​​​ങ്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍, ഫോ​​​ട്ടോ​​​ക​​​ള്‍, കോ​​​ണ്‍ടാ​​​ക്ട് ലി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ ഡാ​​​റ്റ​​​ക​​​ള്‍ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ കൈ​​​ക്ക​​​ലാ​​​ക്കു​​​ന്നു.


പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഈ ​​​അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വാ​​​ന്മാ​​​ര​​​ല്ല. പൊ​​​തു ചാ​​​ര്‍ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ള്‍ അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത​​​യും ശ്ര​​​ദ്ധ​​​യും പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

ക​​​രു​​​ത​​​ല്‍ ന​​​ല്ല​​​താ​​​ണ്

* പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ചാ​​​ര്‍ജ് ചെ​​​യ്യു​​​മ്പോ​​​ള്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്യു​​​ക.
* പ​​​വ​​​ര്‍ ബാ​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.
* യു​​​എ​​​സ്ബി ഡാ​​​റ്റ ബ്ലോ​​​ക്ക​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.
* ഫോ​​​ണ്‍ ചാ​​​ര്‍ജ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പാ​​​റ്റേ​​​ണ്‍ ലോ​​​ക്ക്, പാ​​​സ്‌​​​വേ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്.