കേരളപ്പിറവി ദിനത്തിൽ സപ്ലൈ ഓഫീസുകളിലേക്ക് റേഷൻ വ്യാപാരികൾ മാർച്ച് നടത്തും
Thursday, October 23, 2025 1:10 AM IST
ആലുവ: കഴിഞ്ഞ ഏഴു വർഷമായിട്ടും വേതനവ്യവസ്ഥകൾ പുതുക്കാത്തതിനെതിരേ സംസ്ഥാനത്തെ റേഷൻകട വ്യാപാരികൾ കേരളപ്പിറവി ദിനത്തിൽ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. ഫലം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും റേഷൻ വ്യാപാരി കൂട്ടായ്മ ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണു സമരപ്രഖ്യാപനം നടത്തിയത്.
വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, കെഎസ്ആർആർഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, കെ.ബി. ബിജു, സി. മോഹനൻ പിള്ള തുടങ്ങിയവരും സമരപ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു.